ന്യൂഡൽഹി: ഡൽഹിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഗോവ ഡി.ജി.പി പ്രണബ് നന്ദ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഇൻസ്പെക്ടർ ജനറൽ ജസ്പാൽ സിങാണ് മരണവിവരം അറിയിച്ചത്.
1988 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പ്രണബ് നന്ദ. അരുണാചൽപ്രദേശ്, മിസോറാം എന്നിവ ഉൾപ്പെടുന്ന കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഈ വർഷം മാർച്ചിലാണ് ഗോവ ഡി.ജി.പിയായി ചുമതലയേറ്റത്.
പ്രണബ് നന്ദയുടെ ഭാര്യ സുന്ദരിയും ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥയാണ്. പുതുച്ചേരി ഇൻറലിജൻസ് ബ്യൂറോയിലാണ് അവർ നിലവിൽ ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.