Posted On
date_range Updated On
date_range സോനാലി ഫൊഗാട്ടിന്റെ മരണം: ഗോവ പൊലീസ് ഹരിയാനയിൽ
ചണ്ഡിഗഢ്: ഗോവയിൽ ബി.ജെ.പി നേതാവ് സോനാലി ഫൊഗാട്ട് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്ന ഗോവ പൊലീസ്, ഫൊഗാട്ടിന്റെ സഹായി സുധീർ സംഗ്വാന്റെ ഹരിയാനയിലെ വീട്ടിൽ അന്വേഷണത്തിനെത്തി.
ഞായറാഴ്ച റോഹ്തക്കിലെ സുധീറിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം, ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം കൂടുതൽ അന്വേഷണത്തിനായി ഗുരുഗ്രാമിലേക്ക് പോയി. ഫൊഗാട്ടിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.