Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ
ഗോവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് 20 വയസുകാരനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. മജിദ് ഖാൻ എന്ന രാജസ്ഥാൻ സ്വദേശിയാണ് പ്രതി. കുട്ടിയുടെ പിതാവിന്‍റെ പരാതിയെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.
അജ്ഞാതനായ പുരുഷൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊതുസ്ഥലത്ത് വെച്ച് അനുചിതമായി സ്പർശിച്ചതായും പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പരാതിയിൽ പറയുന്നതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിവ്ബ ദൽവി അറിയിച്ചു.
പ്രതിയെ തിരിച്ചറിയാൻ രണ്ട് സംഘങ്ങളെ രൂപീകരിച്ചികരിച്ചിരുന്നു. വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് മജിദ് ഖാനെ പിടികൂടാനായതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.