ത്രികോണ മത്സരത്തിനൊരുങ്ങി ഗോവ 

പനാജി: ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷമായ കോണ്‍ഗ്രസും പുതുതായി രംഗപ്രവേശം ചെയ്ത ആം ആദ്മി പാര്‍ട്ടിയും സര്‍വസന്നാഹങ്ങളുമായി രംഗത്തത്തെുമ്പോള്‍ ഗോവ കാണാനിരിക്കുന്നത് രാഷ്ട്രീയഗോദയിലെ ത്രികോണമത്സരം. 

2012ലെ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ (എം.ജി.പി) പിന്തുണയോടെ അധികാരത്തിലത്തെിയ ബി.ജെ.പിയെ ഇത്തവണ എം.ജി.പി കൈവിട്ടുകഴിഞ്ഞു. ഫെബ്രുവരി നാലിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 40ല്‍ 37 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശമായ ബാക്കി മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരെ പിന്തുണക്കും. 2012ല്‍ മനോഹര്‍ പരീകറെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്‍ ഇത്തവണ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭാംഗങ്ങള്‍ നേതാവിനെ തെരഞ്ഞെടുക്കുമെന്നാണ് ബി.ജെ.പി നിലപാട്. പാര്‍ട്ടിയുടെ വിജയ് സങ്കല്‍പ് റാലികളുമായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീകറും സംസ്ഥാന മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കറും 35 നിയമസഭാ മണ്ഡലങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. പാര്‍ട്ടി 26ലേറെ സീറ്റുകളില്‍ ജയം നേടുമെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് വിനയ് ടെണ്ടുല്‍കര്‍ പറഞ്ഞിരുന്നു. എന്നാല്‍, എം.ജി.പിയുമായുള്ള പിണക്കവും ഗോവ സുരക്ഷ മഞ്ചിന്‍െറ (ജി.എസ്.എം) ഉദയവും ഇല്ലായിരുന്നെങ്കില്‍ ബി.ജെ.പിക്ക് വിജയം എളുപ്പമായേനെ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഹിന്ദുത്വ സംഘടനകളായ എം.ജി.പിയും ജി.എസ്.എമ്മും ശിവസേനയും കടുത്ത മത്സരമാകും പാര്‍ട്ടിക്ക് സമ്മാനിക്കുക. സഖ്യത്തിനൊരുങ്ങുന്ന മൂന്ന് പാര്‍ട്ടികളും എം.ജി.പി നേതാവ് സുദിന്‍ ധവാലികറിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനൊരുങ്ങുന്നത്. 

അതേസമയം, സമാനചിന്താഗതിക്കാരായ ഗോവ ഫോര്‍വേഡ്, എന്‍.സി.പി, യുനൈറ്റഡ് ഗോവന്‍സ് പാര്‍ട്ടി തുടങ്ങിയവയുമായി സഖ്യമുണ്ടാക്കി ബി.ജെ.പിയെ തുരത്താനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ജനുവരി പത്തോടെ പാര്‍ട്ടി സഖ്യം പ്രഖ്യാപിക്കും. 2012ല്‍ ഒമ്പത് സീറ്റുകള്‍ മാത്രം നേടി നാണംകെട്ട തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. അരവിന്ദ് കെജ്രിവാളിന്‍െറ ആം ആദ്മി പാര്‍ട്ടിയും അരയും തലയും മുറുക്കി രംഗത്തുണ്ട്.  ബി.ജെ.പിയുമായും കോണ്‍ഗ്രസുമായും കൂട്ടുകൂടാന്‍ ഇഷ്ടമല്ലാത്ത വിഭാഗങ്ങള്‍ പലതും ആപ്പിനൊപ്പം ചേര്‍ന്നിട്ടുണ്ട്. എല്‍വിസ് ഗോമസാണ് ആപ്പിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അരവിന്ദ് കെജ്രിവാള്‍ അടിക്കടി സംസ്ഥാനത്തത്തെുന്നുമുണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസും സൗഹൃദ മത്സരത്തിലാണെന്നും യഥാര്‍ഥ മത്സരം ആം ആദ്മി പാര്‍ട്ടിയും മറ്റുള്ളവരും തമ്മിലാണെന്നും അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഗോവയില്‍ പര്‍സേക്കറിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ എം.ജി.പി
പനാജി: ഗോവയില്‍ ഭരണകക്ഷിയായ ബി.ജെ.പിയുമായി സഖ്യം പിരിഞ്ഞ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി), മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കറിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താനൊരുങ്ങുന്നു. പര്‍സേക്കറുമായുള്ള അഭിപ്രായഭിന്നതകളത്തെുടര്‍ന്നാണ് പാര്‍ട്ടി ബി.ജെ.പി മുന്നണി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. മാന്ദ്രേം നിയമസഭ മണ്ഡലത്തിലാണ് പര്‍സേക്കറിനെതിരെ എം.ജി.പി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. മാന്ദ്രേം വര്‍ഷങ്ങള്‍ക്കുമുമ്പുവരെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്നെന്നും മണ്ഡലത്തില്‍ വീണ്ടും കരുത്ത് തെളിയിക്കാനാകുമെന്നും എം.ജി.പി അധ്യക്ഷന്‍ ദിപക് ധവാലികര്‍ പറഞ്ഞു. ഗോവ സുരക്ഷ മഞ്ചുമായും ശിവസേനയുമായുമുള്ള സഖ്യത്തിന് ഒൗദ്യോഗിക അംഗീകാരം നല്‍കാന്‍ എം.ജി.പി പാര്‍ലമെന്‍ററി കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനത്തില്‍ മാന്ദ്രേം മണ്ഡലം തങ്ങള്‍ക്ക് കിട്ടുമെന്ന് ധവാലികര്‍ പ്രത്യാശ പ്രകടിപ്പിച്ചു. എം.ജി.പി 22 സീറ്റിലും ഗോവ സുരക്ഷ മഞ്ച് എട്ട് സീറ്റിലും ശിവസേന അഞ്ച് സീറ്റിലും മത്സരിക്കാനാണ് തത്ത്വത്തില്‍ ധാരണ.  

Tags:    
News Summary - Goa Assembly election 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.