ഒഡിഷയിൽ സ്‌കൂൾ യൂനിഫോമിൽ രണ്ട് പെൺകുട്ടികൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

ഭുവനേശ്വർ: ഒഡിഷയിലെ മാൽക്കൻഗിരി ജില്ലയിലെ വനത്തിൽ സ്കൂൾ യൂനിഫോമിൽ രണ്ട് പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസമായി പെൺകുട്ടികളെ കാണാനില്ലായിരുന്നു. നാട്ടിലെ സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്നു ഇരുവരും.

സ്‌കൂൾ വിട്ട് വ്യാഴാഴ്ച വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയിരുന്നു. വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുട്ടികളി​ലൊരാളുടെ മാതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിക്കിടക്കുന്ന രണ്ട് മൃതദേഹങ്ങൾ നാട്ടുകാർ കണ്ടെത്തി വിവരമറിയിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.


Tags:    
News Summary - Odisha: Bodies of two girls in school uniforms found hanging from tree in Malkangiri forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.