Posted On
date_range Updated On
date_range തമിഴ്നാട്ടിലെ വെല്ലൂരിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി
ചെന്നൈ: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 24കാരിയെ മൂന്നു പേർ കൂട്ടബലാത്സംഗത്തിനിരയാക്കി. തമിഴ്നാട്ടിലെ വെല്ലൂരിലാണ് അക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി.
വെല്ലൂരിലെ പുരാതന കോട്ടക്ക് സമീപത്തെ പാർക്കിൽ വൈകുന്നേരം ഏഴോടെയാണ് സംഭവം. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ അക്രമികൾ മർദിക്കുകയും പണവും മറ്റും മോഷ്ടിക്കുകയും ചെയ്തു.
ബലാത്സംഗത്തിനും കവർച്ചക്കും പൊലീസ് കേസെടുത്തിട്ടുണ്ട്. 18കാരായ രണ്ട് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.