പുല്ലരിയാൻ പോയ പെൺകുട്ടി കൊല്ലപ്പെട്ടു; യു.പിയിൽ പോലീസിനെ കല്ലെറിഞ്ഞ് ജനം
ലക്നോ: ഉത്തർപ്രദേശിൽ പുല്ലു ചെത്താൻ പോയ 16 കാരി കൊല്ലപ്പെട്ടനിലയിൽ. അലിഗഡ് ജില്ലയിലാണ് സംഭവം. സംഭവത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് പൊലീസ് ഉേദ്യാഗസ്ഥന് പരിക്കേറ്റു. പുല്ല് വെട്ടാൻ പോയ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ മുനിരാജ് പറഞ്ഞു.
അന്വേഷണം ആരംഭിച്ചെന്നും, പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് വിശദീകരിച്ചു.
ഫെബ്രുവരി 17 ന് ഉന്നാവോ ജില്ലയിൽ സമാനമായ സാഹചര്യങ്ങളിൽ രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു പെൺകുട്ടിയെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയിരുന്നു. മൂന്ന് പെൺകുട്ടികളും കന്നുകാലികള്‍ക്ക് പുല്ല് തേടി പോയതായിരുന്നു ഏറനേരം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.