ഗൗരി ലങ്കേഷി​െൻറ കൊലയാളികളുടെ ഹിറ്റ്ലിസ്​റ്റിൽ ഗിരീഷ് കർണാടും

ബംഗളൂരു: കന്നട എഴുത്തുകാരനും നാടകകൃത്തും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കർണാട് ഉൾപ്പെടെയുള്ള സാഹിത്യകാരന്മാർ, ഗൗരി ലങ്കേഷി​​​​െൻറ കൊലയാളികൾ തയാറാക്കിയ വധിക്കപ്പെടേണ്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നതായി പ്രത്യേക അന്വേഷണ സംഘം. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പിടിയിലായവരിൽനിന്ന്​ കണ്ടെത്തിയ ഡയറിയിലാണ് കൊലപ്പെടുത്തേണ്ടവരുടെ പട്ടിക കണ്ടെടുത്തതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഗിരീഷ് കർണാടിന് പുറമെ, സാഹിത്യകാരിയും രാഷ്​ട്രീയ പ്രവർത്തകയുമായ ബി.ടി ലളിത നായിക്, ബംഗളൂരുവിലെ നിഡുമാമിദി മഠാധിപതി വീരഭദ്ര ചെന്നമല്ല സ്വാമി, യുക്തിവാദിയായ സി.എസ്. ധ്വാരകനാഥ് തുടങ്ങിയവും തീവ്ര ഹിന്ദുത്വ പ്രവർത്തകരായ പ്രതികളുടെ ഹിറ്റ് ലിസ്​റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂവരും തീവ്ര ഹിന്ദുത്വത്തിനെതിരെ നിരന്തരം വിമർശനം ഉന്നയിച്ചിരുന്നവരാണ്. ദേവനാഗിരി ലിപിയിലാണ് ഡയറിയിൽ ഇക്കാര്യങ്ങൾ എഴുതിയിരിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ തർജമ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പിടിയിലായ പരുശുറാമിനെ ചോദ്യം ചെയ്തുവരുകയാണെന്നും ഇയാളാണ് വെടിയുതിർത്തതെന്നതിന് കാര്യമായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും എസ്.ഐ.ടി. തലവൻ ഐ.ജി ബി.കെ. സിങ് പറഞ്ഞു. ഗൗരി ലങ്കേഷി​​​​െൻറ ആശയങ്ങളുമായി യോജിച്ചിരുന്നവരും അവരെ പിന്തുണച്ചിരുന്നവരുമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Girish Karnad was on the hit list of Gauri Lankesh murder suspects-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.