ഇ-ഇടപാടിന് സമ്മാനം

ന്യൂഡല്‍ഹി: ഇലക്ട്രോണിക് പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യ നറുക്കെടുപ്പുകളിലൂടെ സമ്മാനം നല്‍കാന്‍ നിതി ആയോഗിന്‍െറ നിര്‍ദേശം. ആഴ്ചയിലും മൂന്നുമാസത്തിലൊരിക്കലും നറുക്കെടുപ്പ് നടത്തി സമ്മാനം നല്‍കാനാണ് നാഷനല്‍ പേമെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയോട് (എന്‍.പി.സി.ഐ) നിതി ആയോഗ് ആവശ്യപ്പെട്ടത്.

നോട്ട് അസാധുവാക്കലിന് ശേഷം ഡിജിറ്റല്‍ പണമിടപാടുകളുടെയും ഇടപാട് നടത്തുന്ന തുകയുടെയും എണ്ണം കാര്യമായി വര്‍ധിച്ചതായി നിതി ആയോഗ് പ്രസ്താവനയില്‍ അറിയിച്ചു. സമൂഹത്തിന്‍െറ സകലമേഖലയിലും ഇലക്ട്രോണിക് പണമിടപാട് നടക്കുന്നുവെന്ന് ഉറപ്പാക്കണം. നവംബര്‍ എട്ടിനുശേഷം ഇത്തരം പണമിടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്കും കച്ചവടക്കാര്‍ക്കും സമ്മാന നറുക്കെടുപ്പില്‍ പങ്കെടുക്കാം.

Tags:    
News Summary - gift offer for E Transactions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.