രാഹുലിന് പക്വതയില്ല, തീരുമാനങ്ങളെടുക്കുന്നത് പാദസേവകർ -രൂക്ഷവിമർശനവുമായി ഗുലാം നബിയുടെ രാജിക്കത്ത്

ന്യൂഡൽഹി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്കയച്ച തന്‍റെ രാജിക്കത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയിരിക്കുന്നത് രൂക്ഷ വിമർശനം. രാഹുലിന് പക്വതയില്ലെന്നും സോണിയ ഗാന്ധിയെ വെറുതെ പാർട്ടി തലപ്പത്ത് ഇരുത്തിയിരിക്കുകയാണെന്നും ഗുലാം നബി തുറന്നടിച്ചിട്ടുണ്ട്.

സോണിയ ഗാന്ധിയെ പേരിന് പാർട്ടിയുടെ തലപ്പത്ത് ഇരുത്തിയതാണ്. പ്രധാന തീരുമാനങ്ങളെല്ലാം രാഹുലോ അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗ്സഥരോ പി.എമാരോ ആണ് എടുക്കുന്നത്. രാഹുൽ പുതിയ പാദസേവകരെ ഉണ്ടാക്കി. പാർട്ടിയിലെ കൂടിയാലോചന സംവിധാനം തകർത്തു. രാഹുലിന് ചുറ്റും നിൽക്കുന്ന സംഘം പലനിലക്കും മുതിർന്ന നേതാക്കളെ അപമാനിച്ചു. കപിൽ സിബലിനെ പോലുള്ള നേതാവിന്‍റെ വീട്ടിൽ വരെ പോയി ഈ സംഘം ആക്രമണം നടത്തി.

2019 മുതൽ പാർട്ടിയുടെ അവസ്ഥ വഷളായി. തിരിച്ചുവരാനാകാത്ത വിധം രാഹുൽ കോൺഗ്രസിനെ തകർത്തു. സംഘടന ശക്തിപ്പെടുത്താൻ പദ്ധതികളൊന്നുമില്ല. കോൺഗ്രസ് പ്രവർത്തക സമിതിയിൽ മുതിർന്ന നേതാക്കൾ അവഹേളിക്കപ്പെട്ടു. പാർട്ടിയുടെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ ഇപ്പോൾ നടത്തുന്ന നീക്കങ്ങളിൽ ഒരു ആത്മാർത്ഥതയുമില്ല -ഗുലാം നബി കുറ്റപ്പെടുത്തുന്നു.

2024ലെ തെരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുന്ന കോൺഗ്രസിനേറ്റ വലിയ പ്രഹരമായാണ് ഗുലാം നബി പാർട്ടി വിട്ടത് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - Ghulam Nabi's resignation letter with criticism against Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.