ബലാത്സംഗ വിവരം പുറത്ത് പറയാതിരിക്കാൻ 10 വയസുകാരി​യെ പീഡിപ്പിച്ച അമ്മ അറസ്റ്റിൽ

ലഖ്നോ: ബലാത്സംഗ വിവരം പുറത്ത് പറയാതിരിക്കാൻ 10 വയസുകാരിയെ പീഡിപ്പിച്ച അമ്മ അറസ്റ്റിൽ. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. അമ്മയുടെ ആൺസുഹൃത്ത് പെൺകുട്ടിയെ നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയിരുന്നു. ഇത് പുറത്ത് പറയാതിരിക്കാനാണ് ഇവർ പെൺകുട്ടിയെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ 13 വയസുള്ള സഹോദരനേയും അമ്മയുടെ ആൺസുഹൃത്ത് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു.

പീഡനം സഹിക്കാതായപ്പോൾ പെൺകുട്ടി വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഗാസിയബാദ് വിട്ട പെൺകുട്ടി ഡൽഹിയിലെത്തുകയും പിന്നീട് ഡൽഹി പൊലീസ് കുട്ടിയെ ബാലമന്ദിരത്തിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്.

നാല് വർഷം മുമ്പാണ് പെൺകുട്ടിയുടെ പിതാവ് മരിച്ചത്. പിന്നീട് ബന്ധുവീട്ടിലായിരുന്നു കുട്ടിയുടെ താമസം. കഴിഞ്ഞ വർഷമാണ് അമ്മയെത്തി വീട്ടിലേക്ക് കൂട്ടികൊണ്ട് പോയത്. ഇതിന് ശേഷമാണ് പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ അമ്മയേയും ആൺസുഹൃത്തിനേയും അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.

പീഡനത്തിന് ഇരയാക്കിയയാളെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഡൽഹി സ്വദേശിയാണ്. ജനുവരി 20ന് കുട്ടിയെ കാണാതായങ്കിലും പരാതി നൽകാൻ അമ്മ തയാറായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഡൽഹി പൊലീസാണ് നിലവിൽ കുറ്റകൃത്യത്തിൽ അന്വേഷണം നടത്തുന്നത്.

Tags:    
News Summary - Ghaziabad Woman Tortures Daughter, 10, To Cover Up Rape By Man, Who Abused Son Too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.