: ഗാസിയാബാദ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സി.ബി.ഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. സി.ഐ ലാല്‍ സിങ്, സബ് ഇന്‍സ്പെക്ടര്‍ ജോഗീന്ദര്‍ സിങ്, കോണ്‍സ്റ്റബിള്‍മാരായ സൂര്യ ബാന്‍, സുഭാഷ് ചന്ദ് എന്നിവരെയാണ് ഗാസിയാബാദ് സി.ബി.ഐ സ്പെഷല്‍ ജഡ്ജി രാജേഷ് ചൗധരി ശിക്ഷിച്ചത്. അഞ്ചാം പ്രതി രണ്‍ബീര്‍ സിങ് വിചാരണക്കിടെ മരണപ്പെട്ടു.
1996 നവംബര്‍ എട്ടിന് ജലാലുദ്ദീന്‍, ജസ്ബീര്‍, അശോക്, പ്രവേഷ് എന്നീ തൊഴിലാളികളെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികള്‍ക്കെതിരായി കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു.
‘ദന്ദേരാസ്’ ഉത്സവദിനമായ നവംബര്‍ എട്ടിന് നാലു തൊഴിലാളികളും ഒരു ചായക്കടക്ക് സമീപം ഇരിക്കുമ്പോഴാണ് പൊലീസത്തെി ഭോജ്പൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. മോദി നഗറിലെ വിജയ് നഗര്‍ സ്വദേശികളായ തൊഴിലാളികള്‍ കൂലിപ്പണി തേടിയിറങ്ങിയതായിരുന്നു. എന്നാല്‍, ഇവര്‍ കുറ്റവാളികളെന്ന് ആരോപിച്ചാണ് പൊലീസ് പിടികൂടിയത്.
മറ്റുചില കേസുകളിലെ പ്രതികളുമായി റോന്തുചുറ്റുന്നതിനിടെ പൊലീസ് ജീപ്പിനു നേരെ മച്ചില്‍ ബസാറില്‍ വെച്ച് വെടിവെപ്പുണ്ടായി എന്നായിരുന്നു പൊലീസ് ഭാഷ്യം. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ രണ്ടിടത്തായി നാലു പേര്‍ കൊല്ലപ്പെട്ടെന്നും പൊലീസ് പറഞ്ഞു. ഏറെ വിവാദമായ സംഭവത്തെ കുറിച്ചുള്ള അന്വേഷണം 1997 ഏപ്രില്‍ ഏഴിനാണ് സി.ബി.ഐ ഏറ്റെടുത്തത്. വിശദമായ അന്വേഷണത്തിലാണ് പൊലീസ് നടത്തിയ പീഡനവും കൊലപാതകവും പുറത്തുവന്നത്. ജലാലുദ്ദീന്‍, ജസ്ബിര്‍ എന്നിവരെ വാഹനത്തില്‍ കൊണ്ടുപോകും വഴിയും അശോക്, പ്രവേഷ് എന്നിവരെ തൊട്ടടുത്തുള്ള കരിമ്പു പാടത്തുവെച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നും തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.