മുസ്‍ലിം ഫോർമുല പിന്തുടരൂ...ഹിന്ദു പെൺകുട്ടികളെ 18-20 വയസിനുള്ളിൽ വിവാഹം കഴിപ്പിക്കൂ -ഉപദേശവുമായി എ.ഐ.യു.ഡി.എഫ് പ്രസിഡന്റ് ബദറുദ്ദീൻ അജ്മൽ

ദിസ്പൂർ: ഹിന്ദുപെൺകുട്ടികളെ നേരത്തേ വിവാഹം കഴിപ്പിക്കണമെന്ന ഉപദേശവുമായി എ.ഐ.യു.ഡി.എഫ് പ്രസിഡന്റ് ബദറുദ്ദീൻ അജ്മൽ. മുസ്‍ലിം ഫോർമുല പിന്തുടർന്ന് ഹിന്ദുപെൺകുട്ടികളെ 18-20 വയസിനുള്ളിൽ വിവാഹം കഴിപ്പിക്കണമെന്നാണ് ഉപദേശം.

അവരിപ്പോൾ 22 വയസു കഴിഞ്ഞിട്ടാണ് വിവാഹം കഴിക്കുന്നത്. അത് മാറണം. പെൺകുട്ടികളെ 18 വയസ് പൂർത്തിയായാൽ ഉടൻ വിവാഹം കഴിപ്പിക്കണം. അപ്പോൾ കാണാം എത്ര കുട്ടികൾ ജനിക്കുന്നുവെന്ന്. മുസ്‍ലിം ആൺകുട്ടികൾ 20-22 വയസിനുള്ളിൽ വിവാഹിതരാവാറുണ്ട്. 40 വയസിനു മുമ്പ് ഹിന്ദുക്കൾ നിയമവിരുദ്ധമായി മറ്റുസ്ത്രീകളുടെ അടുത്തു പോകുന്നു. ഈ പ്രവണത തടയണം.

മുസ്‍ലിംപെൺകുട്ടികൾ വളരെ നേരത്തേ വിവാഹം കഴിക്കാറുണ്ട്. അതായത് വിവാഹത്തിനു മുമ്പ് തന്നെ ഹിന്ദു യുവാക്കൾ നിയമവിരുദ്ധമായി നിരവധി സ്ത്രീകളുമായി ബന്ധം പുലർത്താറുണ്ട്. അവർ കുട്ടികൾക്ക് ജൻമം നൽകാറില്ല. ജീവിതം ആസ്വദിക്കുകയും പണം സ്വരൂപിക്കുകയുമാണ് ചെയ്യുന്നത്. ഇത് തടയാൻ നേരത്തേ വിവാഹം കഴിക്കുന്നത് മൂലം സാധിക്കും.

അസം സ്റ്റേറ്റ് ജംഇയത്ത് ഉലമായെ ഹിന്ദിന്റെ പ്രസിഡന്റ് കൂടിയാണ് ബദറുദ്ദീൻ അജ്മൽ. അസമിലെ ദുബ്രി മണ്ഡലത്തിൽ ലോക്സഭയിലേക്ക് മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‍ലിംകൾ എന്ന റാങ്കിങ്ങിൽ അദ്ദേഹം പതിവായി ഇടംപിടിക്കാറുണ്ട്.

Tags:    
News Summary - Get them married at 18-20 says Badruddin Ajmal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.