ന്യൂഡൽഹി: ഡൽഹിക്കാരെ ഇൗ തരത്തിൽ ഗ്യാസ് ചേംബറിലിടുന്നതിലും ഭേദം സ്േഫാടകവസ്ത ുക്കൾ ഉപയോഗിച്ച് കൊല്ലുന്നതല്ലേയെന്ന് സുപ്രീംകോടതി. 15 ചാക്ക് സ്ഫോടകവസ്തു ക്കൾ വാങ്ങി അവരെ ഒറ്റയടിക്ക് കൊന്നേക്ക്... ഡൽഹിയിലെ അതിരൂക്ഷമായ മലിനീകരണത്തിെ ൻറ പശ്ചാത്തലത്തിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാ ർ മേത്തയോട് പറഞ്ഞു.
ജല, വായു മലിനീകരണം മൂലം ഡൽഹിയിലെ ജീവിതം നരകത്തേക്കാൾ മോശമായെന്ന് കുറ്റെപ്പടുത്തിയ സുപ്രീംകോടതി, ജലമലിനീകരണം സംബന്ധിച്ച റിപ്പോർട്ടിൽ ഡൽഹി സർക്കാറിെൻറ വിശദീകരണം തേടി. എന്തുകൊണ്ടാണ് ജനങ്ങളെ ഇൗ തരത്തിൽ ഗ്യാസ് േചംബറുകളിലിടുന്നത്.
ജനങ്ങൾ എന്തിനിതെല്ലാം സഹിക്കണം. പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഡൽഹിയിലെ ഇൗ കളി ഞെട്ടിച്ചു -ജസ്റ്റിസ് അരുൺ മിശ്ര കൂട്ടിച്ചേർത്തു. ഹരിയാനയിൽ വയ്ക്കോൽ കത്തിക്കൽ പൂർവാധികം ശക്തിപ്പെട്ടതിൽ ബെഞ്ച് പ്രതിഷേധിച്ചു. പഞ്ചാബിനേക്കാൾ നന്നായി ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തിയിരുന്ന സംസ്ഥാനമായിരുന്നു ഹരിയാനയെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു.
പഞ്ചാബ് വിഷയം കൈവിട്ടു. താങ്കളുടെ സംസ്ഥാന ഭരണകൂടത്തെ ഇതിനുത്തരവാദികളായി പിടിക്കുമെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിയെ ഒാർമിപ്പിച്ചു. ജനങ്ങളെ ഇങ്ങനെ മരിക്കാൻ വിടാൻ അനുവദിക്കാനാവില്ല. ഡൽഹിക്ക് ശ്വാസംമുട്ടുകയാണ്. അയൽസംസ്ഥാനങ്ങൾ നടപടി സ്വീകരിക്കാത്തതിന് ഡൽഹിയിലുള്ളവർ ശ്വാസംമുട്ടി മരിക്കണമെന്ന് കരുതാനാവില്ല.
വയ്ക്കോൽ കത്തിച്ചതിന് 1000 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന ഉത്തർപ്രദേശ് സർക്കാറിെൻറ വാദം തള്ളി. വയ്ക്കോൽ കത്തിക്കൽ വർധിച്ച സാഹചര്യത്തിൽ ഉത്തർപ്രദേശ് സർക്കാറിന് പിഴ ചുമത്തും -കോടതി ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.