ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലേങ്കഷിനെ വെടിവെച്ചുകൊന്ന കേസിൽ ഒരാൾകൂടി അറസ്റ്റിലായി. ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ സംപജെ സ്വദേശി മോഹൻ നായകിനെയാണ് (50) കഴിഞ്ഞദിവസം പിടികൂടിയതെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തലവൻ എം.എൻ. അനുേഛദ് അറിയിച്ചു.
കൊലയാളിയായ പരശുറാം വാഗ്മോറിന് 7.65 എം.എം തോക്ക് കൈമാറിയതും താമസിക്കാൻ ബംഗളൂരു സുങ്കതഘെട്ടയിലെ വീട് തരപ്പെടുത്തിക്കൊടുത്തതും ഇയാളാണെന്നാണ് വിവരം. എന്നാൽ, ഇതുസംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ നടുക്കിയ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മോഹൻ നായകിനെ ബംഗളൂരുവിലെ മൂന്നാം എ.സി.എം.എം കോടതി ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കർണാടക സ്വദേശികളായ കെ.ടി. നവീൻകുമാർ എന്ന ഹൊട്ട മഞ്ജ, മനോഹർ എഡ്വെ, സുജിത്ത് കുമാർ എന്ന പ്രവീൺ, പരശുറാം വാഗ്മോർ, മഹാരാഷ്ട്ര സ്വദേശികളായ അമോൽകാലെ, അമിത് ദഗ്വെക്കർ എന്നിവരെ പ്രത്യേക അന്വേഷണ സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഹിന്ദു യുവസേന സ്ഥാപകനായ കെ.ടി. നവീൻകുമാറാണ് കേസിൽ ആദ്യം പിടിയിലായത്. ബംഗളൂരുവിൽ മെജസ്റ്റിക്കിൽ ആയുധം വിൽക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇയാളുടെ അറസ്റ്റ്. പിടിയിലായ മറ്റുള്ളവരും തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ളവരാണ്. ഗൗരി ലേങ്കഷ് പത്രികെയുടെ എഡിറ്ററായിരുന്ന ഗൗരി 2017 സെപ്റ്റംബർ അഞ്ചിന് രാത്രി എേട്ടാടെയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ തെൻറ വസതിക്കു മുന്നിൽ ബൈക്കിലെത്തിയ ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.