ഇന്ദ്രജിത്ത് ലങ്കേഷിനെ എസ്.ഐ.ടി ചോദ്യം ചെയ്തു

ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷി​െൻറ വധവുമായി ബന്ധപ്പെട്ട് സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷിനെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ചോദ്യം ചെയ്തു. ഗൗരിയുമായുള്ള സാമ്പത്തിക ഇടപാടുകൾ, സ്വത്തുതർക്കം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്. കൂടാതെ, അന്വേഷണം സംബന്ധിച്ചു സഹോദരങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നതക്കുള്ള കാരണവും ചോദിച്ചു. 

എസ്.ഐ.ടിക്ക് അന്വേഷിക്കാൻ സമയം നൽകണമെന്ന് സഹോദരി കവിത ലങ്കേഷ് അഭിപ്രായപ്പെട്ടപ്പോൾ, സി.ബി.ഐ അന്വേഷണത്തോടാണ് ഇന്ദ്രജിത്ത് താൽപര്യം പ്രകടിപ്പിച്ചത്. സഹോദരിയുമായി സ്വത്തുതർക്കം ഉണ്ടായിരുന്നില്ലെന്നും ആശയപരമായ ഭിന്നത മാത്രമാണുണ്ടായിരുന്നതെന്നും ഇന്ദ്രജിത്ത് പൊലീസിനോട് പറഞ്ഞു. അന്വേഷണത്തോട് ഇന്ദ്രജിത്ത് സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

പിതാവ് പി. ലങ്കേഷ് 2000ത്തിൽ മരണമടഞ്ഞതിനു പിന്നാലെതന്നെ ഗൗരിയും ഇന്ദ്രജിത്തും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തിരുന്നു. ലങ്കേഷ് പത്രികയുടെ ഉടമസ്ഥത ഇന്ദ്രജിത്തിനായിരുന്നു. ഓഫിസിലെ കമ്പ്യൂട്ടറും പ്രിൻററും സ്കാനറും മോഷ്​ടിച്ചെന്നാരോപിച്ചു 2005ൽ ഗൗരിക്കെതിരെ ഇന്ദ്രജിത്ത് പൊലീസിൽ പരാതിനൽകി. പിന്നാലെ ഇന്ദ്രജിത്ത് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് ഗൗരിയും പൊലീസിൽ പരാതിനൽകി. ഗൗരി ലങ്കേഷ് പത്രിക എന്ന പേരിൽ ഗൗരി സ്വന്തം പത്രിക തുടങ്ങുന്നതും ആ വർഷമാണ്. 

Tags:    
News Summary - Gauri Lankesh murder case: Indrajith Lankesh questioned -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.