ട്രെയിനിടിച്ച് പശു ചത്തു; ലോക്കോ പൈലറ്റിന് ഗോരക്ഷകരുടെ മർദനം

അഹമ്മദാബാദ്: പശുവിനെ ഇടിച്ചു തെറിപ്പിച്ച ലോക്കോ പൈലറ്റിന് ഗോരക്ഷകരുടെ മർദനം. ഗ്വാളിയർ-അഹമ്മദാബാദ് സൂപ്പർഫാസ ്റ്റ് ട്രെയിനിൻെറ ലോക്കോ പൈലറ്റായ ജി‌.എ ജ്വാലക്കാണ് മർദനമേറ്റത്. പതാനിലെ സിദ്ധ്പൂർ ജംഗ്ഷന് സമീപത്തൂടെ ട്രെയി ൻ കടന്നുപോകവേ പശു ട്രാക്കിലേക്ക് ചാടുകയായിരുന്നു. സ്റ്റേഷൻ മാസ്റ്റർ ചുവന്ന കൊടി കാണിച്ചെങ്കിലും ലോക്കോ പൈലറ് റ് ഇത് അവഗണിച്ചെന്നാണ് ആരോപണം.

പശുവിൻെറ ജഡം ട്രാക്കിൽ നിന്നും മാറ്റാൻ പറയുന്നതിനിടെ ബിപൻ സിങ് രജ്പുത് എന്ന യാത്രക്കാരനെത്തി ലോക്കോ പൈലറ്റിനെ മർദിക്കുകയായിരുന്നു. തുടർന്ന് 150 പേരടങ്ങുന്ന ഗോരക്ഷക സംഘം സ്ഥലത്തെത്തി ലോക്കോ പൈലറ്റിനെ ഭീഷണിപ്പെടുത്തി.

ട്രെയിൻ യാത്ര പുനരാരംഭിച്ച ശേഷം മറ്റ് രണ്ട് ജംഗ്ഷനുകളിൽ വെച്ചും ജ്വാലയെ ആക്രമിച്ചു. മെഹ്സാനയിൽ വെച്ചും ഇയാൾ ആക്രമണം തുടർന്നതോടെ ലോക്കോ പൈലറ്റ് പോലീസ് സഹായം തേടി. തുടർന്ന് ഗുജറാത്ത് റെയിൽവേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പശുവിൻെറ ജഡം നീക്കം ചെയ്യാൻ റെയിൽവേ ഉദ്യോഗസ്ഥർ ശ്രമിച്ചതാണ് യാത്രക്കാരനെ പ്രകോപിതനാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ജഡം നീക്കം ചെയ്യുകയാണെന്ന് റെയിൽ‌വേ ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ അയാൾ അവരോട് കോപിക്കുകയും ലോക്കോ പൈലറ്റിനെ ആക്രമിക്കുകയുമായിരുന്നു.


Tags:    
News Summary - gau rakshak assaults train driver multiple times as train hits cow accidentally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.