സബ്സിഡി ഗ്യാസ് സിലിണ്ടറിന് രണ്ടു രൂപ കൂട്ടി

ന്യൂഡല്‍ഹി: സബ്സിഡി നിരക്കിലള്ള പാചകവാതക സിലിണ്ടറിന്‍െറ വില രണ്ടുരൂപ കൂട്ടി. പാചകവാതകത്തിന്‍െറ വില തുടര്‍ച്ചയായി ഏഴാം തവണയാണ് വര്‍ധിപ്പിക്കുന്നത്.  മാസം തോറുമുള്ള നേരിയ വര്‍ധനയിലൂടെ സബ്സിഡി പൂര്‍ണമായും എടുത്തുകളയാനുള്ള  കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്‍െറ ഭാഗമാണ് ഈ നേരിയ വര്‍ധന.

നിലവില്‍ 100 രൂപയോളമാണ് ഓരോ സിലിണ്ടറിനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി തുക. പുതിയ വര്‍ധന നിലവില്‍ വന്നതോടെ ഡല്‍ഹിയില്‍ 14.2 കിലോയുടെ സബ്സിഡി നിരക്കിലുള്ള സിലിണ്ടറിന്‍െറ വില 430 രൂപയില്‍ നിന്ന് 432 രൂപയായി ഉയര്‍ന്നു.

അതേസമയം, വിമാന ഇന്ധന നിരക്ക് 3.7 ശതമാനം കുറച്ചു. തുടര്‍ച്ചയായ രണ്ടു വര്‍ധനക്കുശേഷമാണ് വിമാന ഇന്ധനവിലയില്‍ കുറവ് വരുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടം അനുസരിച്ചാണ് ഇന്ധനവില മാസം തോറും എണ്ണക്കമ്പനികള്‍ പുതുക്കുന്നത്. ഇക്കുറി ക്രൂഡ് വിലയില്‍ കുറവുണ്ടായെങ്കിലും പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ മാറ്റം വരുത്തിയിട്ടില്ല.

 

Tags:    
News Summary - gas price hiked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.