ഗാന്ധിജയന്തി ദിനത്തില്‍ ഹിന്ദുമഹാസഭയുടെ ഗോദ്സെ പ്രതിമ അനാവരണം

മീറത്ത്: ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോദ്സെയുടെ പ്രതിമ അനാവരണംചെയ്ത് അഖില ഭാരതീയ ഹിന്ദു മഹാസഭ. മീറത്തിലെ ഹിന്ദു മഹാസഭയുടെ ഓഫിസിലാണ് ഗോദ്സെയുടെ അര്‍ധകായ പ്രതിമ സ്ഥാപിച്ചത്.  ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് ‘ധിക്കാര്‍ ദിവസ്’ ആയാണ് സംഘടന ആചരിച്ചത്.  2014ല്‍ മീറത്തില്‍  പ്രതിമ സ്ഥാപിക്കാനായി ശിലാസ്ഥാപനത്തിന് ശ്രമിച്ചപ്പോള്‍ പൊലീസും ചില വലതുപക്ഷ സംഘടനകളും തടഞ്ഞെന്നും കാര്യങ്ങള്‍ കോടതിയിലത്തെിച്ചെന്നും ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്‍റ് അശോക് ശര്‍മ പറഞ്ഞു. എന്നാല്‍, ഇത്തവണ കരുതലോടെ നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ ഗാന്ധിയുടെ പാദമുദ്രകള്‍ പിന്തുടരാതെ ഗോദ്സയെ ആരാധിക്കേണ്ടതിന്‍െറ സൂചനകളാണ് തങ്ങളുടെ ഈ പ്രവൃത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രണ്ടടി വീതം നീളവും വീതിയുമുള്ള പ്രതിമക്ക് 50 കിലോ ഭാരമുണ്ട്.
ഹിന്ദു മഹാസഭ യു.പി പ്രസിഡന്‍റ് തോഗേന്ദവര്‍മയാണ് 45,000 രൂപക്ക് ജയ്പുരില്‍നിന്ന് പ്രതിമ വാങ്ങിയത്. ഇന്ത്യ നിയന്ത്രണരേഖ കടന്ന് ഭീകരരെ കൊലപ്പെടുത്തിയത് ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നുവെന്നതിന്‍െറ സൂചനയാണെന്നും ഹിന്ദു മഹാസഭ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ‘ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യന്‍ സൈന്യത്തിന്‍െറ മിന്നലാക്രമണമുണ്ടാകില്ലായിരുന്നെന്നും നേതാക്കള്‍ പറഞ്ഞു.

Tags:    
News Summary - On Gandhi Jayanti, Hindu Mahasabha unveils Godse's statue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.