ചെന്നൈ: ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ദുരന്തബാധിത പ്രദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സന്ദർശിക്കാത്തതിലും അടിയന്തരസഹായം ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ച് തെക്കൻ തമിഴക ജില്ലകളിൽ ജനരോഷം ശക്തിെപ്പടുന്നു.
പുതുക്കോട്ട ജില്ലയിലെ കൊത്തമംഗലത്ത് പൊതുജനങ്ങൾ പ്രക്ഷോഭരംഗത്തിറങ്ങി. വിവരമറിഞ്ഞ് ജില്ല റവന്യു ഒാഫിസർ രാമസാമി, ആർ.ഡി.ഒ ഡെയ്സിങ് കുമാർ, ആലങ്കുടി പൊലീസ് ഡിവൈ.എസ്.പി അയ്യനാർ, തഹസിൽദാർ രത്നാവതി, തിരുവരങ്കുളം ബി.ഡി.ഒ ജാനകിരാമൻ എന്നിവർ സ്ഥലത്ത് എത്തി. ഇവരെ പൊതുജനം വളഞ്ഞു ചീത്ത വിളിച്ചു. അതിനിടെ, ഉദ്യോഗസ്ഥർ വന്ന അഞ്ചു സർക്കാർ വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. കല്ലേറുമുണ്ടായി. സംഭവത്തിൽ ഡി.ൈവ.എസ്.പി അയ്യനാരുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പുതുക്കോട്ട ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.പി ശെൽവരാജിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതഗതികൾ നിയന്ത്രിച്ചു. അഗ്നിശമന യുനിറ്റുകളെത്തി തീയണച്ചു. വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു.
കുടിെവള്ളം, ഭക്ഷണം, ൈവദ്യസഹായം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടതായി ആരോപിച്ചാണ് നാഗപട്ടണം, തഞ്ചാവൂർ, പുതുക്കോട്ട തുടങ്ങിയ ജില്ലകളിൽ പ്രതിഷേധം നടന്നത്. ജനരോഷം കണക്കിലെടുത്ത് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഞായറാഴ്ചത്തെ സന്ദർശനം ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതിനിടെ, നാഗപട്ടണം വേദാരണ്യത്ത് സംസ്ഥാന സർക്കാറിെൻറ ദുരന്ത നിവാരണ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്ന് വാർത്തയും പ്രസിദ്ധീകരിച്ച തമിഴ് ദിനപ്പത്രങ്ങൾ നടുറോഡിലിട്ട് ജനം കത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.