ജി 20 ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വന്നു; തത്സമയ ട്രാഫിക് നിർദേശങ്ങൾ പാലിക്കണമെന്ന് പോലീസ്

ന്യൂഡൽഹി: ശനിയാഴ്ഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന  20 ഉച്ചകോടിയുടെ മുന്നോടിയായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ വെള്ളിയാഴ്ച രാവിലെമുതൽ നിലവിൽ വന്നതായി ഡൽഹി പൊലീസ്.

ഉച്ചകോടി വേദിയും പ്രതിനിധികൾക്കുള്ള ഹോട്ടലുകളും സ്ഥിതിചെയ്യുന്ന പ്രദേശത്ത് മരുന്നുകൾ ഒഴികെയുള്ള ഓൺലൈൻ ഡെലിവറി സേവനങ്ങൾ നിരോധിച്ചതായി അധികൃതർ അറിയിച്ചു. ഉച്ചകോടി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ അഞ്ചുമുതൽ ഞായറാഴ്ച അർധരാത്രി വരെ ന്യൂഡൽഹി ജില്ലയെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നുണ്ടെങ്കിലും ആംബുലൻസുകളെയും തിരിച്ചറിയൽ രേഖകൾ ഹാജരാക്കി പ്രദേശവാസികളെയും യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് പോലീസ് അറിയിച്ചു. 50,000ത്തിലധികം ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡുകളും മൌണ്ടഡ് പോലീസും അടങ്ങുന്ന സംഘം ഉച്ചകോടിയിൽ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.

ചരക്ക് വാഹനങ്ങൾ, ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്‌സികൾ എന്നിവക്ക് പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പരമാവധി മെട്രോ സർവീസുകൾ ഉപയോഗിക്കാൻ ജനങ്ങളോട് പൊലസ് അഭ്യർത്ഥിച്ചു. ഇന്ത്യാ ഗേറ്റും പരിസരവും നിയന്ത്രിത മേഖലയിലായതിനാൽ നടക്കാനോ സൈക്കിൾ ചവിട്ടാനോ വേണ്ടി ഈ പ്രദേശം ഉപയോഗിക്കരുതെന്ന് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ (ട്രാഫിക്) എസ്.എസ്. യാദവ് പറഞ്ഞു. തപാൽ, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾ പാത്തോളജിക്കൽ ലാബുകളിൽ നിന്നുള്ള സാമ്പിൾ ശേഖരണവും ഡൽഹിയിലുടനീളം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - G20 Summit: Traffic restrictions come into force; Police to follow live traffic instructions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.