ജി20: ലോകനേതാക്കൾ രാജ്ഘട്ടിലെത്തി ​മഹാത്മഗാന്ധിക്ക് ആദരമർപ്പിച്ചു

ന്യൂഡൽഹി: ജി20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കൾ രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരമർപ്പിച്ചു. രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇതിന് ശേഷമാണ് മോദിയുൾപ്പടെ എല്ലാ ലോകനേതാക്കളും ചേർന്ന് മഹാത്മഗാന്ധിക്ക് ആദരമർപ്പിച്ചത്.

ജി20 ഉച്ചകോടി രണ്ടാം ദിവസവും തുടരുകയാണ്. രാജ്ഘട്ടിൽ നിന്നും മടങ്ങുന്ന നേതാക്കൾ 10:15ഓടെ ജി20 ഉച്ചകോടിയുടെ വേദിയായ ഭാരതമണ്ഡപത്തിലെത്തും. അതിന് ശേഷം ഭാരത മണ്ഡപത്തിന്റെ സൗത്ത് പ്ലാസയിൽ വൃക്ഷതൈ നടുന്ന ചടങ്ങുണ്ടാവും. ഇന്നത്തെ ആദ്യ സെഷൻ 10:30നാവും ആരംഭിക്കുക. ​'വൺ ഫ്യൂച്ചർ' എന്ന് പേരിട്ടിരിക്കുന്ന സെഷനാവും ഇന്ന് നടക്കുക.

കാ​ലാ​വ​സ്ഥാ​മാ​റ്റം, ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്ക​ൽ, സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളു​ടെ ത്വ​രി​ത​ഗ​തി​യി​ലു​ള്ള പ്ര​യോ​ഗ​വ​ത്ക​ര​ണം, ക്രി​പ്റ്റോ ക​റ​ൻ​സി​ക്ക് പൊ​തു ച​ട്ട​ക്കൂ​ട് ഉ​ണ്ടാ​ക്ക​ൽ, അ​ന്താ​രാ​ഷ്ട്ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ഷ്‌​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെല്ലാം ജി20 ഉച്ചകോടിയിൽ ക്രി​യാ​ത്മ​ക ച​ർ​ച്ച​ക​ൾ ന​ട​ന്നിരുന്നു. ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങി​ന്റെ​യും റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ന്റെ​യും അ​ഭാ​വം ശോ​ഭ​കെ​ടു​ത്തി​യെ​ങ്കി​ലും യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ ഉ​ൾ​പ്പെ​ടെ ലോ​ക​നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം ഉ​ച്ച​കോ​ടി​യെ ഫ​ല​പ്രാ​പ്തി​യി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ.

Tags:    
News Summary - G20 leaders arrive at Rajghat, pay floral tributes to Mahatma Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.