മോചനദ്രവ്യം നൽകിയിട്ടില്ല; ടോം ഉഴന്നലിനെ മോചിപ്പിക്കാൻ നിശ്ശബ്​ദ ശ്രമങ്ങൾ നടത്തി- വി.കെ സിങ്​

ന്യൂഡൽഹി: ഫാദര്‍ ടോം ഉഴുന്നാലിനെ വിട്ടുകിട്ടാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. കേന്ദ്രത്തിന്‍റെ വിശ്രമമില്ലാത്ത ഇടപെടലുകളാണ് മോചനം സാധ്യമാക്കിയതെന്നും വി.കെ സിങ് അവകാശപ്പെട്ടു. ബഹളങ്ങളില്ലാതെ എന്നാല്‍ ഫലപ്രദമായാണ് വിദേശകാര്യ മന്ത്രാലയത്തി​​െൻറ പ്രവര്‍ത്തനം നടന്നത്​. മോചനത്തിന് ശേഷം ഫാദര്‍ ടോം ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടില്ല.  മോചനത്തിനായി പലതരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ രാജ്യം അവലംബിച്ചുവെന്നും അവ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനിലുള്ള അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത് സംബന്ധിച്ച് സ്വയം തീരുമാനമെടുക്കട്ടെയെന്നും വി.കെ സിങ് കൂട്ടിച്ചേർത്തു.  


 

Tags:    
News Summary - Frള Tom Uzhannal - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.