അംബാസഡർ തിയറി മാത്തു
Posted On
date_range Updated On
date_range ഡല്‍ഹിയിൽ ഫ്രഞ്ച് അംബാസഡറുടെ പോക്കറ്റടിച്ചു
ന്യൂഡൽഹി: ഡല്‍ഹിയിൽ ഷോപ്പിങ് നടത്തുന്നതിനിടെ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറുടെ ഫോണ്‍ മോഷണം പോയി. ഒക്ടോബര്‍ 20ന് ഡൽഹി ചാന്ദ്നി ചൗക്ക് മാർക്കറ്റിൽ ഭാര്യയോടൊപ്പം ഷോപ്പിങ് നടത്തുന്നതിനിടെ അംബാസഡർ തിയറി മാത്തുവിന്റെ ഫോണാണ് മോഷ്ടിക്കപ്പെട്ടത്.
സംഭവത്തിൽ ഡൽഹി പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്യുകയും ഫോൺ കണ്ടെടുക്കുകയും ചെയ്തു.
മറ്റൊരു സംഭവത്തിൽ, മൊബൈൽ ടവറുകളിൽ നിന്ന് റിമോട്ട് റേഡിയോ യൂനിറ്റുകൾ മോഷ്ടിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഘത്തെ പിടികൂടി. 100 കോടിയിലധികം വിലമതിക്കുന്ന മോഷ്ടിച്ച 5,000 റിമോട്ട് റേഡിയോ യൂനിറ്റുകൾ ഹോങ്കോങ്ങിലേക്കും മറ്റു രാജ്യങ്ങളിലേക്കും വിറ്റതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ 52 പേരെ അറസ്റ്റ് ചെയ്യുകയും 700 റിമോട്ട് റേഡിയോ യൂണിറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.