രാജിവെച്ച്​ മറ്റു പാർട്ടികളിൽ ചേരാം; പ്രവർത്തകരോട്​ രജിനി മക്കൾ മൺട്രം

ചെന്നൈ: ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ രാഷ്​ട്രീയത്തിലേക്ക്​ ഇല്ലെന്ന സൂപ്പർ സ്റ്റാർ രജിനികാന്തിന്‍റെ പ്രഖ്യാപനത്തിന്​ പിന്നാലെ, പ്രവർത്തകർക്ക്​ രാജിവെച്ച്​ മറ്റു പാർട്ടികളിൽ ചേരാൻ സ്വാതന്ത്ര്യമുണ്ടെന്ന്​ രജിനി മക്കൾ മൺട്രം. ചില അംഗങ്ങൾ രാജി​െവച്ച്​ ഡി.എം.കെയിൽ ചേർന്നതിന്​ പിന്നാലെയാണ്​ ​സംഘടനയുടെ പ്രതികരണം.

മറ്റു പാർട്ടികളിൽ ചേർന്നാല​ും തങ്ങൾ രജിനി ആരാധകരാണെന്ന കാര്യം മറക്കരുതെന്ന്​ സംഘടന പ്രവർത്തകരെ അറിയിച്ചു.

ഇതോടെ രജിനികാന്ത്​ പ്രത്യക്ഷമായോ പരോക്ഷമായോ ബി.ജെ.പി​യെ പിന്തുണച്ചേക്കാമെന്ന വാദവും നിലച്ചതായാണ്​ വിലയിരുത്തൽ. സ്വന്തം പാർട്ടി പ്രഖ്യാപനം വേണ്ടെന്നുവെച്ചതോടെ രജിനി പാർട്ടിയെ പിന്തുണക്കുമെന്നായിരുന്നു ബി.ജെ.പിയുടെ നിഗമനം.

2020 ഡിസംബറിൽ പാർട്ടി പ്രഖ്യപനമുണ്ടാകുമെന്ന്​ രജിനികാന്ത്​ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്​നങ്ങളുള്ളതിനാൽ പാർട്ടി​ രൂപീകരണത്തിന്​ ഇല്ലെന്ന്​ 70കാരനായ രജിനി വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞമാസം രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന്​ രജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നായിരുന്നു പാർട്ടി രൂപീകരണത്തിൽനിന്നുള്ള പിൻമാറ്റം. 

Tags:    
News Summary - Free To Join Other Parties Team Rajinikanth As Some Members Move To DMK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.