ന്യൂഡൽഹി: ഇന്ത്യ ഫ്രാൻസും യു.എസുമായി വിമാനയാത്ര ഇടനാഴി തുറക്കുന്നു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ധാരണപ്രകാരം നിയന്ത്രണങ്ങളോടെ വിമാനസർവിസ് അനുവദിക്കുന്ന ‘എയർ ബബ്ൾ’ പദ്ധതി പ്രകാരമാണിത്. ജർമനി, യു.കെ എന്നീ രാജ്യങ്ങളുമായും സമാന ധാരണയിലെത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
ഇതനുസരിച്ച് ഇരുരാജ്യങ്ങളിലേയും വിമാനക്കമ്പനികൾക്ക് രണ്ടിടങ്ങളിലേക്കും സർവിസ് നടത്താനാകും. ജൂലൈ 18നും ആഗസ്റ്റ് ഒന്നിനുമിടയിൽ ‘എയർ ഫ്രാൻസ്’ ഇന്ത്യക്കും പാരീസിനുമിടയിൽ 28 വിമാനസർവിസുകൾ നടത്തും. അമേരിക്കൻ വിമാനക്കമ്പനി ‘യുനൈറ്റഡ് എയർലൈൻസ്’ ജൂലൈ 17 നും 31നുമിടയിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ 18 സർവിസുകൾ നടത്താനും തീരുമാനമായി. ഇന്ത്യയിൽ നിന്ന് ‘എയർ ഇന്ത്യ’യാണ് ഈ രാജ്യങ്ങളിലേക്ക് സർവിസ് നടത്തുക.
കോവിഡ് ഭീഷണി മൂലം മാർച്ച് 23 മുതൽ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവിസ് റദ്ദാക്കിയിരിക്കുകയാണ്.
ദീപാവലി സമയമാകുേമ്പാഴേക്കും രാജ്യത്തെ 55-60 ശതമാനത്തോളം ആഭ്യന്തര വിമാന സർവിസുകളും വീണ്ടും തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. കൂടുതൽ രാജ്യങ്ങൾ ‘എയർ ബബ്ളി’നായി അഭ്യർഥിച്ചിട്ടുണ്ടെങ്കിലും എല്ലാ കാര്യങ്ങളും പരിഗണിച്ച് മാത്രമാകും അനുമതിയെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.