പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ട കാറിനടിയിൽപെട്ട് നാലു വയസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ട കാറിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം. തിരുനെൽവേലി അംബാസമുദ്രത്തിൽ ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. കുടുംബത്തിനൊപ്പം ബൈക്കിൽ ഇന്ധനം നിറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപർണ എന്ന നാലു വയസുകാരിയാണ് കൊല്ലപ്പെട്ടത്.

നിർമാണ തൊഴിലാളിയായ രാജയും കുടുംബവും സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. രാജുവും ഭാര്യയും രണ്ടു മക്കളോടുമൊപ്പം യാത്ര ചെയ്യുന്നതനിടെ പെട്രോൾ പമ്പിലെത്തിയപ്പോഴായിരുന്നു അപകടം.

റാണി വുമൻസ് സ്കൂളിന് സമീപത്തെ പെട്രോൾ പമ്പിൽനിന്നും പെട്രോൾ അടിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബൈക്കിന് പിന്നിലിടിക്കുകയും രാജയും അപർണയും കാറിനടിയിൽ പെടുകയുമായിരുന്നു. രാജയെ ജീവനക്കാർ രക്ഷപ്പെടുത്തി. അപർണ തൽക്ഷണം മരിച്ചു. ഭാര്യയും മകളും തലനാരിഴക്ക്​ അപകടത്തിൽനിന്നും രക്ഷപ്പെടുന്നത്​ ദൃശ്യങ്ങളിൽ കാണാം.

അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ അംബാസമുദ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Four-year-old girl dies after falling out of control of petrol pump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.