ഹാഥറസിൽ വീണ്ടും ആക്രമണം; നാലുവയസുകാരിയെ ബലാത്സംഗം ചെയ്​ത ബന്ധു അറസ്​റ്റിൽ

ഹാഥറസ്​: ഉത്തർ പ്രദേശിലെ ഹാഥറസിൽ വീണ്ടും പെൺകുട്ടിക്ക്​​ നേ​രെ ആക്രമണം. നാലു വയസുകാരിയെ ബലാത്സംഗം ചെയ്​ത ബന്ധുവിനെ അറസ്​റ്റ്​ ചെയ്​തതായി പൊലീസ്​ അറിയിച്ചു.

'സംഭവത്തിൽ കേസ്​ രജിസ്​റ്റർ ചെയ്​തു. പ്രതിയെ പിടികൂടിയിട്ടുണ്ട്​' സർക്കിൾ ഒാഫിസർ രുചി ഗുപ്​ത പറഞ്ഞു. ഹാഥറസിൽ 19കാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി ഒരു മാസം തികയുന്നതിന്​ മുമ്പാണ്​ നാടിനെ നടുക്കിയ മറ്റൊരു ആക്രമണം.

ഹാഥറസിൽ അമ്മയോടൊപ്പം വയലിൽ പുല്ല്​ ശേഖരിക്കാൻ പോയ ദലിത്​ പെൺകുട്ടിയെ മേൽജാതിക്കാർ ക്രൂരമായി ബലാത്സംഗം ​ചെയ്യുകയായിരുന്നു. പെൺകുട്ടിക്ക്​ മതിയായ ചികിത്സ പോലും ലഭിച്ചിരുന്നില്ല. ഡൽഹിയിലെ ആശുപത്രിയിലേക്ക്​ മാറ്റിയ പെൺകുട്ടി പിന്നീട്​ മരണത്തിന്​ കീഴടങ്ങി. പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുവാദമില്ലാതെ യു.പി പൊലീസ്​ സംസ്​കരിച്ചതും വ്യാപക പ്രതിഷേധത്തിന്​ ഇടയാക്കി. പ്രതിഷേധം കനത്തതോടെ കേസ്​ അന്വേഷണം സി.ബി.ഐക്ക്​ കൈമാറിയിരിക്കുകയാണ്​. 

Tags:    
News Summary - Four year old allegedly raped in Hathras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.