ഒഡിഷയിൽ നാല് വനിത മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു

ഭുവനേശ്വർ: തീവ്ര ഇടതുപക്ഷത്തിന് മേൽക്കൈയുള്ള ഒഡിഷയിലെ കോറപുത് ജില്ലയിൽ നാല് വനിത മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. ആന്ധ്ര-ഒറീസ അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്. കുറച്ചുനേരം നീണ്ട വെടിവെപ്പിന് ശേഷം മാവോയിസ്റ്റുകൾ രക്ഷപ്പെടുകയായിരുന്നുവെന്ന് ആന്‍റി മാവോയിസ്റ്റ് ഓപറേഷൻസ് ഐ.ജി ആർ.പി കൊച്ചേ പറഞ്ഞു.

പിന്നീട് നടന്ന തിരിച്ചിലിലാണ്  നാല് ജഡങ്ങൾ കണ്ടുകിട്ടിയത്. നാല് പേരും മാവോയിസ്റ്റ് കേഡറിലുള്ളവരാണ്. ഏറ്റുമുട്ടൽ നടന്ന ഇടത്തുനിന്നും യൂണിഫോം ധരിച്ച നിലയിലാണ് ഒരു സ്ത്രീയുടെ ജഡം ലഭിച്ചത്. എന്നാൽ ഇവർ ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
 

Tags:    
News Summary - Four women Maoists killed in Odisha encounter, search operations underway-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.