Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. സുരക്ഷാ സേനയും പൊലീസും ചേർന്നാണ് തിങ്കളാഴ്ച രാവിലെയോടെ ഭീകരരുമായി ഏറ്റുമുട്ടിയത്.
ഷോപിയാനിലെ തന്നെ റെബൻ മേഖലയിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചിരുന്നു.
അതേസമയം, കുപ്വാര, ബാരാമുല്ല മേഖലകളിൽ പാകിസ്താൻ വെടിനിർത്തൽ ലംഘനം തുടരുകയാണ്. ഞായറാഴ്ച രാത്രിയാണ് വെടിനിർത്തൽ ലംഘനമുണ്ടായത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.