Image: Livemint

മഹാരാഷ്ട്രയിൽ നാലുപേർക്ക് കൂടി കോവിഡ്; ആകെ 37

മുംബൈ: മഹാരാഷ്ട്രയിൽ തിങ്കളാഴ്ച നാലുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 37 ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.

മുംബൈയിൽനിന്നുള്ള മൂന്നുപേർക്കും നവി മുംബൈ‍യിൽനിന്നുള്ള ഒരാൾക്കുമാണ് തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൂടുതൽ പേരിലേക്ക് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളെ കുറിച്ച് അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് നിർദേശിച്ചു. ദിവസവും 1000 പേെര പരിശോധനക്ക് വിധേയമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവൻ ഷോപ്പിങ് മാളുകളും മാർച്ച് അവസാനം വരെ അടച്ചിടാൻ സർക്കാർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

17 വിദേശികൾ ഉൾപ്പടെ ആകെ 115 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

Tags:    
News Summary - four more covid confirm case in maharashtra -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.