Posted On
date_range Updated On
date_range കശ്മീരിലെ ചിനാമ്പ് നദിയിൽ കാർ മറിഞ്ഞ് നാലു പേരെ കാണാതായി
ഡോദ: ജമ്മു കശ്മീരിലെ ചിനാമ്പ് നദിയിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് നാലു പേരെ കാണാതായി. ഇന്ന് പുലർച്ചെ ഡോദ ജില്ലയിലെ ഷിപ്നോട്ട് ഏരിയയിലാണ് അപകടമുണ്ടായത്. നദിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി റിപ്പോർട്ട്.
ഡോദയിൽ നിന്ന് കിഷ്ത്വാറിലേക്ക് പോവുകയായിരുന്നു നാലംഗ സംഘം. ഷിബ്നോത്-കരാര ഏരിയയിൽവെച്ച് റോഡിൽ നിന്ന് കാർ നിയന്ത്രണംവിട്ട് നദിയിൽ പതിക്കുകയായിരുന്നു.
അപകട സ്ഥലത്ത് നിന്ന് കാണാതായ ഒരാളുടെ തിരിച്ചറിയൽ രേഖ ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ വിശേഷ് പോൾ മഹാജൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.