ശ്രീനഗർ: ശ്രീനഗറിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്​താൻ തീവ്രവാദി ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു. ഇതിൽ രണ്ടു പേർ വ്യവസായികളാണ്​. ഇതിലൊരാൾ തീവ്രവാദികളുടെ സഹായിയാണെന്ന്​ പൊലീസ്​ ആരോപിച്ചു. അൽതാഫ് ഭട്ട്, ഡോ. മുദസ്സിർ ഗുൽ എന്നിവരാണ്​ കൊല്ലപ്പെട്ട വ്യവസായികൾ.

കൊല്ലപ്പെട്ട ബിലാൽ ഭായ്​ എന്ന ​െഹെദർ പാകിസ്​താനിയാ​കാനാണ്​ സാധ്യതയെന്ന്​ പൊലീസ്​ പറഞ്ഞു. മറ്റൊരാൾ ബനിഹാൾ സ്വദേശിയായ പ്രാദേശിക തീവ്രവാദിയാണ്​. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

അൽതാഫിനും മുദസ്സിറിനും തീവ്രവാദവുമായി ഒരു ബന്ധവുമില്ലെന്നും അവരെ ഒരു കാരണവുമില്ലാതെ വെടിവെച്ചു​ കൊല്ലുകയായിരുന്നുവെന്നും ബന്ധുക്കൾ മാധ്യമങ്ങളോട്​ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന ശ്രീനഗറിലെ ഹൈദർപോറയിലെ കെട്ടിടത്തി​െൻറ ഉടമയായിരുന്നു അൽതാഫ്​. അൽതാഫ്​ ​ മുദസ്സിറിന്​ കട വാടകക്ക്​ കൊടുത്തിരുന്നു. കരാറുകാരനും ദന്ത ഡോക്​ടറുമായ മുദസിർ ഇവിടെ വ്യാജ കോൾ സെൻറർ നടത്തിയിരുന്നതായും ബിസിനസി​െൻറ മറവിൽ തീവ്രവാദികൾക്ക്​ സഹായമൊരുക്കിയിരുന്നുവെന്നുമാണ്​ പൊലീസി​െൻറ ആരോപണം. ഒരു കടമുറി തീവ്രവാദികളുടെ ഒളിത്താവളമായിരുന്നുവെന്ന്​​ കശ്​മീർ പൊലീസ്​ ഐ.ജി വിജയകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

'തിരച്ചിൽ നടത്തിയ സംഘത്തിനു നേരെ തീവ്രവാദികൾ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്​. ഒളിത്താവളം സംബന്ധിച്ച്​ കൃത്യമായ അറിവില്ലാത്തതിനാൽ, അൽതാഫിനെയും ഗുലിനെയും വിളിച്ചു. കടയുടെ വാതിലിൽ മുട്ടിയപ്പോൾ തീവ്രവാദികൾ അപ്രതീക്ഷിതമായി വെടിയുതിർത്തു. തുടർന്നാണ്​ സേന തിരിച്ചടിച്ചത്​. അൽതാഫ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ്​ കരുതുന്നത്​. ആരുടെ വെടിയേറ്റാണ്​ മരണമെന്നത്​ അന്വേഷണ വിഷയമാണ്​'- ഐ.ജി പറഞ്ഞു. അന്ത്യകർമങ്ങൾക്കായി ഇരുവരുടെയും മൃതദേഹം വേണമെന്ന് വീട്ടുകാർ ആവശ്യപ്പെ​ട്ടെങ്കിലും ക്രമസമാധാന പ്രശ്‌നമുന്നയിച്ച്​ പൊലീസ്​ വിട്ടുനൽകിയില്ല. ശ്രീനഗറിൽ നിന്ന് 100 കി.മീ. അകലെ വടക്കൻ കശ്മീരിലെ ഹന്ദ്വാര മേഖലയിൽ നാലു മൃതദേഹങ്ങളും ഖബറടക്കിയതായി പൊലീസ് പറഞ്ഞു.

കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മഹ്​ബൂബ മുഫ്തി ആവശ്യപ്പെട്ടു. നിരപരാധികളായ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിച്ച്​ കൊലപ്പെടുത്തുകയും പിന്നീട്​ അവരെ സൗകര്യപൂർവം തീവ്രവാദികളാക്കുകയുമാണ്​ ചെയ്യുന്നതെന്നും അവർ പറഞ്ഞു. തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നത്​ മനസ്സിലാക്കാം, എന്നാൽ, വാണിജ്യ സമുച്ചയത്തി​‍െൻറ ഉടമയും ഡോക്​ടറും ഇതിൽ എങ്ങനെ ഉൾപ്പെടുമെന്നും​ മഹ്​ബൂബ മുഫ്​തി ചോദിച്ചു. വ്യവസായികളെ കൊലപ്പെടുത്തിയതിനെക്ക​ുറിച്ച് നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം വേണമെന്ന് നാഷനൽ കോൺഫറൻസ​ും ഏറ്റുമുട്ടലിൽ പരസ്പര വിരുദ്ധ പ്രസ്താവനകളാണ്​ സർക്കാർ നടത്തിയതെന്നും എന്താണ് സംഭവിച്ചതെന്ന്​ തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കണമെന്നും ജമ്മു-കശ്മീർ പീപ്ൾസ് കോൺഫറൻസും ആവശ്യപ്പെട്ടു.

Tags:    
News Summary - Four killed in srinagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.