ബിഹാറിൽ വന്ദേഭാരത് തട്ടി നാല് പേർ മരിച്ചു

പട്ന: ബിഹാറിലെ പൂർണിയ ജില്ലയിലെ ജബൻപൂരിന് സമീപം വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് നാലു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ജോഗ്ബാനിൽ നിന്ന് ദാനാപൂരിലേക്ക് പോകുകയായിരുന്ന വന്ദേഭാരതാണ് ഇടിച്ചത്.

കൈതാർ-ജോഗ്ബാനി റെയിൽവേ ലൈനിൽ വെച്ചാണ് അപകടം ഉണ്ടായത്. ദുർഗ്ഗാ പൂജയിൽ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാഴ്ചക്കിടെ ബിഹാറിൽ വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് രണ്ടാം തവണയാണ് അപകടം ഉണ്ടാവുന്നത്. സെപ്റ്റംബർ 30ന് സഹർസയിലെ ഹതിയാഗച്ചി റെയിൽവേ ക്രോസിങിന് സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. 

Tags:    
News Summary - Four killed as Vande Bharat train hits Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.