യു.പിയിൽ ബസും ​ട്രക്കും കൂട്ടിയിടിച്ച് നാലു മരണം; 24പേർക്ക് പരിക്കേറ്റു

ലഖ്നോ: ഉത്തർപ്രദേശിലെ ബരാബങ്കിയിൽ കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ബസിൽ ട്രക്ക് ഇടിച്ച് നാല് പേർ മരിച്ചു. 24 ഓളം പേർക്ക് പരിക്കേറ്റു.

ബരാബങ്കിയിലെ മഹുൻഗുപുരിന് സമീപത്ത് ശനിയാഴ്ചയാണ് അപകടം നടന്നത്. ഡബിൾ ഡെക്കർ ബസിന്റെ പിന്നിലാണ് ട്രക്ക് ഇടിച്ചത്. നേപ്പാളി കുടിയേറ്റ തൊഴിലാളികളുമായി ഗോവയിലേക്ക് പോവുകയായിരുന്നു ബസ്. ബസ്സിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് ഡ്രൈവർ റോഡരികിൽ വാഹനം നിർത്തി ടയർ മാറ്റുന്നതിനിടയിലാണ് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചത്.

ബസിലെ 60 യാത്രക്കാരിൽ നാലു പേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബരാബങ്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ ആറുപേരെ ലഖ്‌നൗ ട്രോമ സെന്ററിലേക്ക് മാറ്റിയതായി ബരാബാനി സീനിയർ പൊലീസ് ഓഫീസർ പൂർണേന്ദു സിംഗ് പറഞ്ഞു.

ബാക്കിയുള്ള യാത്രക്കാർ സുരക്ഷിതരാണെന്നും അവരെ നേപ്പാളിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണെന്നും സിംഗ് പറഞ്ഞു.

മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Four killed, 24 were injured in UP bus-truck collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.