ന്യൂഡൽഹി: മേയ് 10ന് ഇന്ത്യ പാകിസ്താന് നേരെ നാല് തവണ വ്യോമാക്രമണങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്. മേയ് 10ന് രാത്രിയിൽ ഇന്ത്യൻ വ്യോമസേന നടത്തിയ നാല് പ്രധാന വ്യോമാക്രമണങ്ങൾ പാകിസ്താന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർത്തു. ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സ്കാൾപ് മിസൈലുകളും ബ്രഹ്മോസ് മിസൈലുകളും പ്രയോഗിച്ചെന്ന് ഇന്ത്യൻ ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓപറേഷൻ സിന്ദൂറിന് മറുപടിയായി പാകിസ്താൻ ആരംഭിച്ച ബനിയൻ അൽ-മർസൂസ് ഓപ്പറേഷൻ കേവലം എട്ട് മണിക്കൂർ മാത്രമാണ് നീണ്ടു നിന്നത്.
ചക്‌ലാലയിലെ നൂർ ഖാൻ വ്യോമതാവളത്തിലെ വടക്കൻ വ്യോമ കമാൻഡ്-കൺട്രോൾ ശൃംഖലയാണ് ആദ്യ ആക്രമണത്തിൽ തകർക്കപ്പെട്ടത്.
അവസാന ആക്രമണം നടന്നത് ജേക്കബാബാദ്, ബൊളാരി വ്യോമതാവളങ്ങളിലാണ്. അതേസമയം മേയ് 10ന് പുലർച്ചെ 1.00 മണിക്ക് ആരംഭിച്ച പാക്കിസ്താന്‍റെ ബുൻയാനു മർസൂസ് ഓപ്പറേഷൻ രാവിലെ 9.30 വരെ മാത്രമേ നീണ്ടുനിന്നുള്ളൂവെന്നും ഇതിനിടെ ഇന്ത്യ വിവിധതരം എയർ-ടു-സർഫസ് മിസൈലുകൾ ഉപയോഗിച്ച് പ്രത്യാക്രമണം ശക്തമാക്കിയെന്നുമാണ് റിപ്പോർട്ട്.
ഓപ്പറേഷൻ സിന്ദൂറിനിടെ ആദംപൂരിലെ ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം 11 തവണയെങ്കിലും പ്രവർത്തിച്ചു. പാകിസ്താനിലെ SAAB-2000 വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനത്തെയും ഇന്ത്യ തകർക്കുകയും ചെയ്തു. ഇന്ത്യൻ വ്യോമസേന സ്കാൾപ്, ബ്രഹ്മോസ് എന്നിവ ഒരുമിച്ച് ഉപയോഗിച്ചതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.