ന്യൂഡൽഹി: തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) മുൻ എം.പിയും നേതാവുമായ ബൂര നരസയ്യ ഗൗഡ് ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രിമാരായ ഭൂപീന്ദർ യാദവ്, കിഷൻ റെഡ്ഡി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
കെ. ചന്ദ്രശേഖർ റാവു സർക്കാർ ന്യൂനപക്ഷങ്ങൾക്കുള്ള സംവരണത്തെ വെറും രാഷ്ട്രീയ തന്ത്രമായി മാത്രമാണ് കാണുന്നതെന്നും സമൂഹത്തിലെ ഒരു വിഭാഗത്തിനും സർക്കാർ ഗുണംചെയ്യുന്നില്ലെന്നും നരസയ്യ ഗൗഡ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.