മേ​ഘാ​ല​യ മുൻ മുഖ്യമന്ത്രി ലപാങ്

മുൻ മേഘാലയ മുഖ്യമന്ത്രി ലപാങ് അന്തരിച്ചു

ഷി​ല്ലോ​ങ്: മു​തി​ർ​ന്ന രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നും നാ​ലു​ത​വ​ണ മേ​ഘാ​ല​യ​യു​ടെ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​ഹേ എ​ന്ന​റി​യ​പ്പെ​ട്ട ഡോ​ൺ​വ ഡെ​ത്ത്‌​വെ​ൽ​സ​ൺ ല​പാ​ങ് (93) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​തു​ട​ർ​ന്നാ​ണ് അ​ന്ത്യം.

1934ലാണ് ലപാങിന്‍റെ ജനനം. ചെറിയ രാഷ്ട്രീയ പദവികളിൽ തുടങ്ങിയ അദ്ദേഹം പിന്നീട് 1992നും 2008 നുംം ഇടക്ക് 4 തവണ മുഖ്യമന്ത്രി പദവിയിലെത്തുകയായിരുന്നു. 1972 ൽ നോങ്പോയിൽ നിന്ന് മേഘാലയ നിയമ സഭയിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.

പിന്നീട് നിരവധി തവണ മന്ത്രി പദവി അലങ്കരിച്ച ശേഷമാണ് മുഖ്യമന്ത്രി ആകുന്നത്. മേഘാലയയിൽ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് നിരവധി വികസനങ്ങൾ നടപ്പിലാക്കി. സംസ്ഥാനത്തെ സഖ്യ കക്ഷി രാഷ്ട്രീയത്തിലെ പ്രഷുബ്ദതകൾക്കിടയിൽ സമയവായം ഉണ്ടാക്കുന്നതിൽ ലപാങ് വഹിച്ച പങ്ക് നിർണായകമാണ്.

രാഷ്ട്രീയത്തിലെത്തുന്നതിനു മുമ്പ് ലപാങ് റോഡ് നിർമാണ തൊഴിലാളിയായും സ്കൂൾ സബ് ഇൻസ്പെക്ടറായും ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ സേവനങ്ങൾക്കുള്ള കടപ്പാടായി 2024ൽ റി ബോയി ജില്ലയിൽ അദ്ദേഹത്തിന്‍റെ പൂർണകായ പ്രതിമ അനാഛാദനം ചെയ്തു.  നി​ര്യാ​ണ​ത്തി​ൽ നി​ര​വ​ധി​പ്പേ​ർ അ​നു​ശോ​ച​ന​മ​റി​യി​ച്ചു. സം​സ്കാ​രം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ തി​ങ്ക​ളാ​ഴ്ച ന​ട​ത്തു​മെ​ന്ന് മേ​ഘാ​ല​യ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Former Meghalaya chief minister passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.