Posted On
date_range Updated On
date_range മാരുതി സുസൂക്കിയുടെ മുൻ എം.ഡി ജഗദീഷ് ഖട്ടർ അന്തരിച്ചു
ന്യൂഡൽഹി: പ്രമുഖ നിർമാതാക്കളായ മാരുതി സുസൂക്കി കമ്പനിയുടെ മുൻ എം.ഡി ജഗദീഷ് ഖട്ടർ (78) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മാരുതി സുസൂക്കി ചെയർമാൻ ആർ.സി ഭാർഗവയാണ് മരണവിവരം സ്ഥിരീകരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.
1993-2007 വരെ അദ്ദേഹം മാരുതിയുടെ ഭാഗമായിരുന്നു.1993 ൽ മാർക്കറ്റിങ്ങ് വിഭാഗം ഡയറക്ടറായിരുന്നു. 1999 ൽ സർക്കാരിന്‍റെ ആദ്യ നോമിനിയായി. 2002ൽ സുസൂക്കി മോട്ടർ കോർപ്പറേഷൻ ആയെങ്കിലും ജഗദീഷ് നോമിനിയായി തുടർന്നു.ഐ.എ.എസുകാരനായി കേന്ദ്ര,സംസ്ഥാന, സർവീസുകൾക്ക് ശേഷമാണ് മാരുതിയിൽ ഖട്ടർ എത്തുന്നത്.കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിൽ ജോയിന്‍റ സെക്രട്ടറിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.