Posted On
date_range Updated On
date_range മണിപ്പൂരിലെ മുൻ കോൺഗ്രസ് അധ്യക്ഷൻ ബി.ജെ.പിയിൽ ചേർന്നു
ന്യൂഡൽഹി: മണിപ്പൂർ മുൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദാസ് കൊന്തോജം ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ് ആണ് അംഗത്വം നൽകി ഗോവിന്ദാസിനെ സ്വീകരിച്ചത്. ബി.ജെ.പി വക്താവ് സംപിത് പത്രയും സന്നിഹിതനായിരുന്നു.
ബിഷ്ണ്പുർ അസംബ്ലി സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി ആറ് തവണ തുടർച്ചയായി വിജയിച്ച ഗോവിന്ദാസ് എം.എൽ.എ സ്ഥാനമടക്കം രാജിവെച്ചുകൊണ്ടാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. പാർട്ടിയുമായുള്ള ഭിന്നതയെ തുടർന്നാണ് കൂടുമാറ്റം എന്നാണ് റിപ്പോർട്ട്. മണിപ്പൂര്‍ ഇടക്കാല അധ്യക്ഷനായി കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ലോകേൻ സിങിനെ അടുത്തിടെ നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.