കോൺഗ്രസ്​ എം.എൽ.എ എഞ്ചിനിയറുടെ തലയിൽ ചെളി കോരിയൊഴിച്ചു; വിഡിയോ പുറത്ത്​

മുംബൈ: മഹാരാഷ്​ട്രയിൽ കോൺഗ്രസ്​ എം.എൽ.എ റോഡ്​ നിർമാണത്തിന്​ മേൽനോട്ടം വഹിക്കുന്ന എഞ്ചിനിയറുടെ തലയിൽ ചളിവ െള്ളം​ കോരിയൊഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. മഹാരാഷ്​ട്ര മുൻ മുഖ്യമന്ത്രിയുടെ നാരായൺ റാനെയുടെ മകനും കോൺഗ്ര സ്​ എം.എൽ.എയുമായ നിതീഷ്​ റാനെയാണ്​ മുംബൈ- ഗോവ ഹൈവേയിൽ വെച്ച്​ ഹൈവേ എഞ്ചീനിയറെ അപമാനിച്ചത്​.

വ്യാഴാഴ്​ച കാ ൻകവലിക്ക്​​ സമീപമുള്ള പാലത്തിലെ കുഴികൾ അടക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനക്കായി എം.എൽ.എയും അനുയായികളും പണിനടക്കുന്ന സ്ഥലത്തെത്തിയപ്പോഴാണ്​ സംഭവം. എഞ്ചീനിയർ പ്രകാശ്​ ഷെദ്ദേക്കറുമായി വാക്ക്​ തർക്കത്തിലെത്തിയ എം.എൽ.എയും അനുയായികളും ബക്കറ്റിലുണ്ടായിരുന്ന ​ചളി വെള്ളം എഞ്ചിനിയറിൻെറ തലയിലേക്ക്​ ​ഒഴിക്കുകയായിരുന്നു. ഇയാളെ കയ്യേറ്റത്തിന്​ ശ്രമിച്ച അനുയായികൾ ഭീഷണിപ്പെടുത്തുകയും പാലത്തി​​െൻറ കൈവരിയിൽ കെട്ടിയിടാൻ ​ശ്രമിക്കുകയും ചെയ്​തു. സംഭവത്തി​​െൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്​ച മധ്യപ്രദേശിലെ ഇൻഡോറിൽ കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാനെത്തിയ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ശ് വി​ജ​യ് വ​ര്‍ഗി​യ​യു​ടെ മ​ക​നും ബി.ജെ.പി എം.എൽ.എയുമായ ആകാശ്​ വിജയ വർഗീയ ക്രിക്കറ്റ്​ ബാറ്റ് ഉപയോഗിച്ച്​ മർദിച്ചത്​ വിവാദമായിരുന്നു. തുടർന്ന്​ കുറ്റം ചെയ്തയാൾ ആരുെട മകനാണെന്ന് നോക്കേണ്ടതില്ലെന്നും സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആ​കാ​ശ് വി​ജ​യ് വ​ര്‍ഗി​യയെ അറസ്​റ്റു ചെയ്​തു.

Tags:    
News Summary - Former Maharastra CM’s son pours mud over engineer- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.