ജമ്മു കശ്മീർ ഗവർണറുടെ ഉപദേശകനായി കെ. വിജയകുമാർ ചുമതലയേറ്റു

ശ്രീനഗർ: ജമ്മു കശ്മീര്‍ ഗവര്‍ണറുടെ ഉപദേശകനായി മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ. വിജയകുമാർ ചുമതലയേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ സുരക്ഷ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ്.

വനം കൊള്ളക്കാരൻ വീരപ്പനെ പിടികൂടാന്‍ തമിഴ്നാട് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക ദൗത്യസേനയുടെ തലവനായിരുന്നു കെ. വിജയകുമാര്‍. 2004ല്‍ ദൗത്യസേന തയാറാക്കിയ 'ഓപറേഷന്‍ കൊക്കൂണ്‍' എന്ന പരിശോധനയാണ് വീരപ്പന്‍റെ ജീവനെടുത്തത്. 

1975 ബാച്ച് തമിഴ്നാട് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍, 1998 മുതൽ 2001വരെ ബി.എസ്.എഫ് ഐ.ജിയായി പ്രവര്‍ത്തിച്ചു. സി.ആര്‍.പി.ഫ് തലവനായിരുന്ന അദ്ദേഹം 2012ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. 

വിജയകുമാറിനെ കൂടാതെ ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി ബി.ബി. വ്യാസും ഗവർണറുടെ ഉപദേശക സമിതിയില്‍ അംഗമാണ്. 

Tags:    
News Summary - Former IPS officer Vijay Kumar joins as Advisor to Jammu And Kashmir Governor -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.