ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.എം ലോധയെ കബളിപ്പിച്ച് ഓൺലൈൻ വഴി ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി ബി.പി. സിങ്ങിെൻറ ഇ-മെയിൽ വിലാസം ഹാക് ചെയ്ത് അതിൽനിന്ന് തനിക്ക് സഹായ അഭ്യർഥന മെയിൽ അയച്ചാണ് തട്ടിപ്പുകാർ പണം കൈക്കലാക്കിയതെന്ന് ലോധ ഡൽഹി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
സൗത്ത് ഡൽഹിയിൽ താമസിക്കുന്ന ലോധക്ക്, റിട്ടയേഡ് ജസ്റ്റിസ് ബി.പി സിങ്ങിെൻറ പേരിൽ കഴിഞ്ഞ ഏപ്രിൽ 18, 19 തീയതികളിലായി വന്ന മെയിലായിരുന്നു തട്ടിപ്പിെൻറ തുടക്കം. തെൻറ ബന്ധുവിന് മാരകരോഗം കണ്ടെത്തിയതിനാൽ അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഇതിന് ഒരു ലക്ഷം രൂപ സർജെൻറ അക്കൗണ്ടിൽ ഉടൻ നിക്ഷേപിക്കാൻ കഴിയുമോ എന്നും ബി.പി. സിങ്ങിെൻറ പേരിലുള്ള അഭ്യർഥന ആയിരുന്നു മെയിലിൽ. ഒരു ട്രൈബ്യൂണലുമായി ബന്ധപ്പെട്ട് ഇരുവരും പരസ്പരം മെയിലുകൾ അയക്കാറുണ്ടായിരുന്നതിനാൽ സംശയമൊന്നും തോന്നാതിരുന്ന ലോധ മെയിലിൽ പറഞ്ഞ അക്കൗണ്ട് നമ്പറിലേക്ക് രണ്ടു തവണയായി ഒരു ലക്ഷം രൂപ ഓൺലൈനായി കൈമാറി. എന്നാൽ, തെൻറ ഇ-മെയിൽ അജ്ഞാതർ ഹാക് ചെയ്ത് മെയിലുകൾ അയച്ചതായി കണ്ടെത്തിയെന്ന് വിശദീകരിച്ച് മേയ് 31ന് ബി.പി സിങ്ങിെൻറ മറ്റൊരു മെയിൽ വന്നതോടെയാണ് കബളിപ്പിക്കൽ മനസ്സിലായതത്രെ. ഇതേ തുടർന്നാണ് മുൻചീഫ് ജസ്റ്റിസ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.