ന്യൂഡൽഹി: കൽക്കരി ഖനി അഴിമതിക്കേസിൽ മുൻ ഉദ്യോഗസ്ഥൻ എച്ച്.സി ഗുപ്തയടക്കം അഞ്ചു പേർ കുറ്റക്കാരെന്ന് ഡൽഹി ഹൈകോടതി. പശ്ചിമ ബംഗാളിൽ കൽക്കരി ഖനി അനുവദിച്ചതിൽ ക്രമക്കേടുെണ്ടന്ന കേസിലാണ് കണ്ടെത്തൽ.
2008ൽ വിരമിക്കുന്നതിന് മുമ്പ് യു.പി.എ സർക്കാറിെൻറ കാലത്ത് രണ്ടു വർഷം കൽക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത. 2008ൽ വിരമിക്കുന്നതിന് മുമ്പ് യു.പി.എ സർക്കാറിെൻറ കാലത്ത് രണ്ടു വർഷം കൽക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത. ഗുപ്തക്കൊപ്പം വികാസ് മെറ്റൽ ആൻറ് പവർ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ മാനേജിങ് ഡയറക്ടർ വികാസ് പാട്നി, കമ്പനിക്ക് വേണ്ടി ഒപ്പിടാൻ അധികാരമുള്ള ആനന്ദ് മാലിക് എന്നിവരും കൽക്കരി വകുപ്പിലെ മുൻ ജോയിൻറ് സെക്രട്ടറി കെ.എസ് കൊഫ്രയും അന്നത്തെ വകുപ്പ് ഡയറക്ടർ കെ.സി സമ്രിയയുമാണ് കേസിൽ കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.െഎ ജഡ്ജി ഭരത് പരാശർ കണ്ടെത്തിയത്.
കൽക്കരി ഖനി അനുവദിക്കുന്നതിന് സുതാര്യമായ ലേലം സ്വീകരിക്കാത്തതു മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിെയന്നാണ് ഗുപ്തക്കെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.