നിതീഷ് കുമാറിനെതിരെ 2015ൽ നടത്തിയ പരാമർശത്തിന് മുൻ ബീഹാർ എം.പിക്ക് മൂന്ന് വർഷം തടവ്

ജഹാനാബാദ്: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ 2015 ജൂണിൽ വിവാദ പരാമർശം നടത്തിയതിന് മുൻ ആർ.എൽ.എസ്പി എം.പി അരുൺ കുമാറിനെ മൂന്ന് വർഷം തടവ്. ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ എം.പി-എം.എൽ.എ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ 5000 രൂപ പിഴയടക്കാനും അരുൺകുമാറിനോട് കോടതി നിർദേശിച്ചു.

ഇതേ കേസിൽ മധേപുരയിലെ മുൻ ലോക്‌സഭാ എം.പിയായ പപ്പു യാദവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. അതേസമയം വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകിയതിനാൽ അരുൺകുമാറിനെ ജാമ്യത്തിൽ വിട്ടയച്ചു.

ബർഹ്, മൊകാമ മേഖലകളിൽ ഭൂമിഹാറുകൾ ആക്രമിക്കപ്പെടുകയാണെന്ന് ആരോപിച്ച കുമാർ ഞങ്ങൾ കൈയിൽ വളകൾ അണിഞ്ഞിട്ടില്ലെന്നും ഞങ്ങളെ അപമാനിച്ചതിന് മുഖ്യമന്ത്രിയുടെ നെഞ്ച് തകർക്കുമെന്നും പറഞ്ഞിരുന്നു. പരാമർശം വിവാദമാവുകയും ജെ.ഡി(യു) നേതാവ് ചന്ദ്രിക പ്രസാദ് യാദവ് മുൻ എം.പിക്കെതിരെ കേസ് നൽകുകയുമായിരുന്നു.

Tags:    
News Summary - Former Bihar MP Gets 3 Years In Jail For 2015 Remarks On Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.