എയര്‍ഹോസ്റ്റസ് ഒപ്പമിരിക്കണമെന്ന് നിര്‍ബന്ധം; വിദേശ സഞ്ചാരിയെ സി.ഐ.എസ്.എഫിന് കൈമാറി

പനാജി: എയര്‍ ഹോസ്റ്റസ് അടുത്തിരിക്കണമെന്ന് നിർബന്ധം പിടിച്ച യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. അടുത്തിരുന്ന ആളോട് അശ്ലീലചുവയോടെ സംസാരിച്ചതായും പരാതിയിലുണ്ട്. ജനുവരി അഞ്ചിന് ഡൽഹിയിൽ നിന്നും ഗോവയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനത്തിലാണ് നാടകീയ സംഭവം.

യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ ഒപ്പമിരിക്കാന്‍ നിര്‍ബന്ധിക്കുകയും അടുത്തിരുന്ന ആളോട് അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്തു. തുടർന്ന് വിമാനം ഗോവയിലെ മോപ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ ഇയാളെ സി.ഐ.എസ്.എഫിന് കൈമാറുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി ഡി.ജി.സി.എ യും അറിയിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും വിമാനത്തിനുള്ളില്‍ മോശം പെരുമാറ്റമുണ്ടായത്. പരാതി ഉയര്‍ന്നതോടെ യാത്രക്കാരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായാല്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച കഴിഞ്ഞ ദിവസം ഡിജിസിഎ വിമാനക്കമ്പനികള്‍ക്ക് മര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.

Tags:    
News Summary - foreigner's Sit With Me Request To Flight Attendant On Plane Sparks Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.