കാബ് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച വിദേശ വനിത അറസ്റ്റിൽ

ഗുരുഗ്രാമിലെ സൈബർ സിറ്റിയിൽ കാബ് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച വിദേശ വനിത അറസ്റ്റിൽ. ചൊവ്വാഴ്ച രാവിലെ 11.15ന് ടാക്‌സി ഡ്രൈവർ രഘു രാജിന് നേരെയാണ് ആക്രമണം നടന്നത്. ജില്ലാ കോടതിക്ക് സമീപം കാറുമായി രഘു രാജ് ഒരു യാത്രക്കാരനെ കാത്തുനിൽക്കുമ്പോഴാണ് സംഭവം.

ബുർഖ ധരിച്ച വിദേശ വനിത ക്യാബിൽ പ്രവേശിക്കുകയും ഡ്രൈവറെ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. പരിക്കേറ്റ ഡ്രൈവർ ഗുരുഗ്രാമിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

30 വയസുള്ള പ്രതി ഈജിപ്തുകാരിയാണെന്നും മാനസികവൈകല്യമുള്ള ആളാണെന്നുമാണ് പൊലീസിന്‍റെ നിഗമനം. പരിഭാഷകന്‍റെ സഹായത്തോടെ പ്രതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും അതിന് ശേഷമേ സംഭവത്തിന് പിന്നിലെ കാരണം വ്യക്തമാകൂവെന്നും അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ധരംവീർ പറഞ്ഞു.

Tags:    
News Summary - Foreign woman detained for stabbing cab driver in Gurugram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.