മുംബൈ: അനധികൃതമായി കടത്തിയ 24 കോടി രൂപ വിലമതിക്കുന്ന 1.2 കോടി വിദേശ സിഗരറ്റുകൾ മുംബൈയിലെ റവന്യൂ ഇന്റലിജൻസ് ഡയറക്‌ടറേറ്റ് പിടിച്ചെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു.പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, അർഷിയ ഫ്രീ ട്രേഡ് വെയർഹൗസിങ് സോണിലേക്ക് കൊണ്ടുപോവുന്നതെന്ന് കരുതുന്ന കണ്ടെയ്നറിൽ നിന്നാണ് സിഗരറ്റുകൾ പിടിച്ചെടുത്തത്.
നവി മുംബൈയിലെ നവഷെവ തുറമുഖത്ത് നിന്ന് കണ്ടെയ്‌നർ പുറപ്പെട്ടതിന് ശേഷം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് പകരം അർഷിയ എഫ്.ടി.ഡബ്ല്യുസെഡിലേക്ക് പോകുന്നതിനിടെ സ്വകാര്യ ഗോഡൗണിലേക്ക് വഴിതിരിച്ചുവിട്ടതായി കണ്ടെത്തി. തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ ഗോഡൗണിൽ കണ്ടെയ്‌നർ തടഞ്ഞു. 40 അടി നീളമുള്ള കണ്ടെയ്‌നറിൽ മുഴുവൻ വിദേശ സിഗരറ്റുകൾ നിറച്ചതായി കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.