Posted On
date_range Updated On
date_range മൂടൽമഞ്ഞ്; ഡൽഹിയിൽ ഗതാഗതം താറുമാറായി
ന്യൂഡൽഹി: പുതുവത്സര ദിനത്തിലും ഡൽഹി പുകമഞ്ഞിൽ മൂടി. പുകമഞ്ഞ് കാഴ്ച മറച്ചതു മൂലം വിമാന സർവീസുകൾ താളം തെറ്റി. അഞ്ച് ആഭ്യന്തര വിമാനങ്ങളും ഏഴ് അന്താരാഷ്ട്ര വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തുന്നത്. ഒരു വിമാനം റദ്ദാക്കുകയും ചെയ്തു.
56 ട്രെയിനുകൾ വൈകി ഒാടുകയും 15 എണ്ണും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ 5.7 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇൗ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനമാണിന്ന്. ഇതിനു മുമ്പ് 6.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയ ഡിസംബർ 24 ആയിരുന്നു തണുപ്പേറിയ ദിനം. അടുത്ത ദിവസങ്ങളിൽ തണുപ്പ് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.