ന്യൂഡൽഹി: യമുന നദി കരകവിഞ്ഞ് ഒഴുകുന്നതിനെ തുടർന്ന് ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളുമായാണ് അധികൃതർ മുന്നോട്ട് പോകുകയാണ്. ഹരിയാനയിലെ ഹാത്നികുണ്ഡ് തടയണ തുറന്നതിനെ തുടർന്നാണ് യമുനയിലെ ജലനിരപ്പ് ഉയർന്നത്.
യമുന നദിയിലെ ജലനിരപ്പ് ശനിയാഴ്ച 204.83 മീറ്ററാണ്. നദിയിലെ ജലനിരപ്പ് ഇപ്പോൾ തന്നെ അപകടപരമായ അവസ്ഥയിലേക്ക് എത്തിയതായി അധികൃതർ അറിയിക്കുന്നു.
യമുനയിലെ ജലനിരപ്പ് ഒാരോ നിമഷവും നിരീക്ഷിക്കാനും നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാവുന്ന സാഹചര്യം ഒഴിവാക്കാനും ഡൽഹി ഭരണകൂടം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ദ്രുതകർമ്മ സേനയേയും വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.